Posts

Showing posts from September, 2022

മൊബൈൽ ഫോൺ; ഇത് കുട്ടിക്കളിയല്ല....

____________________________ അടുത്ത ദിവസങ്ങളിലായി നിരവധി വാർത്തകളാണ് വന്നത്, മൊബൈൽ ഫോൺ താഴെ വീണത് രക്ഷിതാവ് അറിയുന്നത് ഓർത്ത് ആത്മഹത്യ ചെയ്ത കുട്ടി, പ്രണയം നിരസിച്ചതിന് വീട് വിട്ട് പോയ എട്ടാം ക്ലാസ്സുകാർ... അങ്ങിനെ പലതരം വാർത്തകൾ കേൾക്കാം... ഇവിടെ ഒക്കെ മൊബൈൽ ഫോൺ എന്നത് നേരിട്ടോ അല്ലാതെയോ ഒരു കാരണം തന്നെയാണ്... ഈ തലമുറക്ക് മുന്നേ ഉള്ള കുട്ടികൾക്ക് നിരവധി കളികളാണ് അറിയാവുന്നത്, കൂട്ടുകാരും കുടംബക്കരുമൊത് കളിക്കാൻ കഴിയുന്ന കളികൾ... എന്നാൽ ഇന്നതെ തലമുറയിൽ പല കുട്ടികൾക്കും മൊബൈൽ ഫോണിന്റെ അപ്പുറമുള്ള കളികളെ പാറ്റി അറിയില്ല. ഇത്തരത്തിൽ ആളുകളോട് ഇടപഴകിയും ഓരോ കളികളിൽ കുട്ടികൾക്ക് നേതൃത്വം നൽകിയും ഒക്കെ പല തരത്തിലുള്ള വ്യക്തി മികവുകൾ കുട്ടികൾ നേടുന്നു... എന്നാൽ മൊബൈൽ ഫോൺ ഗൈമിലൂടെ നേടുന്ന ഇത്തരം കഴിവുകൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്നില്ല... മറ്റൊരു പ്രധാന കാരണമാണ് പരാജയങ്ങൾ നേരിടുന്നില്ല എന്നത്... മൊബൈൽ ഗെയിമിൽ പരാജയപ്പെട്ടാലും എക്സിറ്റ് അടിച്ചാൽ തീരവുന്നതെ ഒള്ളൂ.... ഇത്തരത്തിൽ പല ന്യുനതകളിലൂടെ കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് ജീവിതത്തിൽ ഒരു പ്രതിസന്ധി വന്നാൽ നേരിടാൻ കഴിയാതെ വരുന